കിയെല്ലിനിക്ക് വീണ്ടും പരിക്ക്

20201107 211349
- Advertisement -

യുവന്റസ് ക്യാപ്റ്റൻ കിയെല്ലിനിക്ക് വീണ്ടും പരിക്ക്. താരം ഇന്ന് ലാസിയോക്ക് എതിരെ നടക്കുന്ന നിർണായക മത്സരത്തിൽ ഉണ്ടാകില്ല. വീണ്ടും മസിൽ ഇഞ്ച്വറി ആണ് കിയെല്ലിനിയെ അലട്ടുന്നത്. ഒരു മാസക്കാലം പുറത്ത് ഇരുന്നിട്ട് കഴിഞ്ഞ ആഴ്ച മാത്രമാണ് കിയെല്ലിനി മടങ്ങി എത്തിയത്. പിന്നാലെ ആണ് പരിക്ക്. കിയെല്ലിനിക്ക് അവസാന സീസൺ മുതൽ പരിക്ക് നിരന്തരം പ്രശ്നമാകുന്നതാണ് കാണാൻ കഴിയുന്നത്.

കഴിഞ്ഞ സീസണിന്റെ ഭൂരിഭാഗം സമയവും പരിക്ക് കാരണം നഷ്ടപ്പെട്ട താരമാണ് കിയെല്ലിനി. കിയെല്ലിനിയുടെ അഭാവത്തിൽ ബൊണൂചിയും ഡെമിറാലും ആകും ഇന്ന് ലാസിയോക്ക് എതിരെ സെന്റർ ബാക്കിൽ കളിക്കുക. ഡി ലിറ്റ് പരിക്ക് കാരണം ഇപ്പോൾ കളത്തിന് പുറത്താണ്.

Advertisement