ജെനോവയുടെ യുവതാരം ആന്ദ്രേ കാമ്പിയാസോയെ യുവന്റസ് ടീമിൽ എത്തിച്ചു. എട്ടര മില്യൺ യൂറോയുടെ കൈമാറ്റ തുകയിൽ ആണ് ഇറ്റലിക്കാരനെ യുവന്റസ് റാഞ്ചിയത്. കഴിഞ്ഞ ജെനോവക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ ഇരുപത്തിരണ്ടുകാരനെ ഇറ്റലിയിലെ വമ്പന്മാർ നോട്ടമിട്ടിരുന്നു.
കഴിഞ്ഞ സീസണിൽ സീരി എയിലെ മികച്ച യുവതാരങ്ങളിൽ ഒരാളാണ് കാമ്പിയാസോ.ടീമിൽ എത്തിച്ചതിന് പിറകെ അടുത്ത സീസണിലേക്ക് കാമ്പിയാസോയെ ലോണിൽ അയക്കാൻ തന്നെയാണ് യുവന്റസിന്റെ തീരുമാനം. അറ്റലാന്റ, ബോലോഗ്ന ടീമുകൾ ആണ് വിങ്ബാക്കിന് വേണ്ടി നിലവിൽ രംഗത്തുള്ളത്.
ജെനോവ യൂത്ത് ടീം അംഗമായിരുന്ന കാമ്പിയാസോ വിവിധ ഡിവിഷനുകളിലെ ടീമുകൾക്ക് വേണ്ടി ലോണിൽ കളിച്ച ശേഷം അവസാന സീസണിൽ ആണ് ജെനോവയിലേക്ക് തിരിച്ചെത്തിയത്.ലീഗിൽ ഇരുപത്തിയാറ് മത്സരങ്ങളിൽ നിന്നും നാല് അസിസ്റ്റും ഒരു ഗോളും നേടാൻ ആയി.പരിക്ക് മൂലം സീസണിന്റെ അവസാന ഘട്ടത്തിൽ പുറത്തായിരിക്കേണ്ടി വന്നിരുന്നു.ജെനോവ സീരി ബി യിലേക്ക് തരം താഴ്ന്നെങ്കിലും കാമ്പിയാസോയുടെ പ്രകടനം വമ്പൻ ക്ലബുകൾ ശ്രദ്ധിച്ചിരുന്നു.
കാമ്പിയാസോയെ ടീമിൽ എത്തിക്കുമ്പോൾ പകരം റോമനിയൻ താരം റാഡു ഡ്രാഗുശിനെ യുവന്റസിൽ നിന്നും ജെനോവ സ്വന്തമാക്കും.ലോണിൽ ആണ് പ്രതിരോധ താരം പുതിയ ടീമിൽ എത്തുക.അഞ്ചര മില്യൺ യൂറോക്ക് താരത്തെ സ്വന്തമാക്കാനും ജെനോവക്ക് സാധിക്കും.രണ്ടു കൈമാറ്റങ്ങളും വ്യത്യസ്ത ഡീലുകൾ ആയാണ് ടീമുകൾ കണക്കാക്കുന്നത്.