ലുകാകുവിനെതിരെ വംശീയാധിക്ഷേപം നടത്തി കലിയരി ആരാധകർ

Jyotish

ഇന്റർ മിലാന്റെ ബെൽജിയൻ സൂപ്പർ താരം റൊമേലു ലുകാകുവിനെതിരെ വംശീയാധിക്ഷേപം നടത്തി കലിയരി ആരാധകർ. ഇന്ന് നടന്ന ഇന്റർ -കലിയരി മത്സരത്തിനിടെയാണ് ഫുട്ബോൾ ലോകത്തെ നാണിപ്പിക്കുന്ന പ്രവർത്തി കലിയരി ആരാധകരിൽ നിന്നുമുണ്ടായത്. കലിയരിക്ക് എതിരായ പെനാൽറ്റി എടുക്കാൻ തുടങ്ങുമ്പോളായിരുന്നു ലുകാകുവിന് നേരെ വംശീയാധിക്ഷേപം നടന്നത്.

കുരങ്ങന്മാരുടെ ശബ്ദം ഉണ്ടാക്കി താരത്തെ അധിക്ഷേപിക്കുകയാണ് കലിയരി ആരാധകര്‍ ചെയ്തത്. എന്നാൽ സമചിത്തതയോടെ പെനാൽറ്റിയെടുത്ത ലുകാകു ഇന്ററിനെ ജയത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ലുകാകു ഗോളടിക്കുന്നത്. വംശീയാധിക്ഷേപങ്ങൾക്ക് കുപ്രസിദ്ധമാണ് ഇറ്റലി. മിലാൻ ഡെർബിയിലും നാപോളിക്കുമെതിരെയുള്ള കളികളിൽ ഇന്റർ ആരാധകരും വംശീയാധിക്ഷേപം നടത്തിയിരുന്നു.

കഴിഞ്ഞ സീസണിൽ നാപോളി താരം കോലിബാലിക്ക് വംശീയയാധിക്ഷേപം ഏൽക്കേണ്ടി വന്നിരുന്നു. ഇതേ തുടർന്ന് രണ്ടു മത്സരങ്ങളിൽ സ്റ്റേഡിയം ബാൻ ഇന്ററിനും ലഭിച്ചിരുന്നു. യുവേഫയുടെ ശക്തമായ ഇടപെടലാണ് വംശീയാധിക്ഷേപത്തിനെതിരെ ഫുട്ബോൾ ആരാധകർ ആവശ്യപ്പെടുന്നത്.