ബെയ്‌ൽ രക്ഷകനായി, റയൽ സമനില കൊണ്ട് രക്ഷപെട്ടു

na

Download the Fanport app now!
Appstore Badge
Google Play Badge 1

ല ലീഗെയിൽ റയൽ മാഡ്രിഡിന് സമനില കുരുക്ക്. വിയ്യാറയലിന് എതിരെ 2-2 ന് സമനില നേടാൻ മാത്രമാണ് റയലിനായത്. മത്സരത്തിൽ രണ്ട് തവണ പിന്നിൽ പോയ റയലിനെ രണ്ട് തവണയും ഗരേത് ബെയ്‌ൽ നേടിയ ഗോളുകളാണ് മത്സരത്തിലേക് തിരിച്ചെത്തിച്ചത്.
നിലവിൽ 5 പോയിന്റുള്ള റയൽ അഞ്ചാം സ്ഥാനത്താണ്.

മത്സരത്തിൽ പന്ത്രണ്ടാം മിനുട്ടിൽ തന്നെ ജറാർഡ് മൊറെനോയുടെ ഗോളിൽ വിയ്യാറയൽ ലീഡെടുത്തിരുന്നു. മത്സരത്തിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ റയൽ വിഷമിച്ചു. പക്ഷെ ആദ്യ പകുതിക് പിരിയുന്നതിന് തൊട്ട് മുൻപേ കാർവഹാലിന്റെ പാസ്സ് ഗോളാക്കി ബെയ്‌ൽ സ്കോർ ഒപ്പത്തിനൊപ്പം എത്തിച്ചു. 74 ആം മിനുട്ടിൽ മോയ് ഗോമസിന്റെ ഗോളിൽ വിയ്യാറയൽ റയലിനെ ഞെട്ടിച്ചു. പക്ഷെ 86 ആം മിനുട്ടിൽ മോഡ്രിച്ചിന്റെ അസിസ്റ്റിൽ ബെയ്‌ൽ വീണ്ടും സിദാന്റെ രക്ഷക് എത്തി. പക്ഷെ ഇഞ്ചുറി ടൈമിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് താരം പുറത്തായത്‌ അടുത്ത മത്സരത്തിൽ റയലിന് തിരിച്ചടിയാകും.