സൗഹൃദ മത്സരത്തിൽ മിലാന് ജയം

സൗഹൃദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബായ എസി മിലാന് ജയം. ഇറ്റലിയിലെ മൂന്നാം ഡിവിഷൻ ക്ലബായ പ്രൊ പിയൻസയ്ക്കെതിരെയാണ് മിലാന്റെ വിജയം. ഫാബിയോ ബോറിനിയാണ് മിലൻറെ വിജയഗോൾ നേടിയത്. ഇറ്റാലിയൻ ഇതിഹാസം പൗളോ മാൽഡിനിയുടെ രണ്ടു മക്കളും അദ്ദേഹത്തിന്റെ മുന്നിൽ നേർക്ക് നേർ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ടായിരുന്നു.

മിലാൻ ഇതിഹാസത്തിന്റെ മകനായ ക്രിസ്റ്റിൻ മാൽഡിനി പ്രൊ പിയൻസയ്ക്ക് വേണ്ടിയും 16-കാരനായ ഡാനിയേൽ തന്റെ ആദ്യ സീനിയർ ടീം ജേഴ്‌സിയിൽ മിലാൻ വേണ്ടിയും ഇറങ്ങി. ഇന്റർനാഷണൽ ബ്രെക്കിൽ കോച്ച് ഗട്ടൂസോ പരീക്ഷങ്ങൾക്ക് മുതിരുകയും ചെയ്തു. ഹിഗ്വെയിനൊപ്പം ബകയോക്കോയെയും കാസ്റ്റിലജയെയും കളത്തിലിറക്കി. ആദ്യ പകുതിയിലാണ് ഫാബിയോ ബോറിനി മിലാന്റെ വിജയ ഗോൾ നേടിയത്.

Previous articleഇന്ത്യ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങുമോ? അവശേഷിക്കുന്നത് നാല് വിക്കറ്റ്
Next articleസലായ്ക്ക് ഇരട്ട ഗോൾ, ഈജിപ്തിന് വൻ ജയം