“തന്റെ വാക്കുകൾ മാധ്യങ്ങൾ വളച്ചൊടിച്ചത്, വംശീയാധിക്ഷേപത്തിന് താൻ എതിര്” – ബൊണൂചി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഇറ്റാലിയൻ താരം മോയിസെ കീനിനെ മത്സരത്തിനിടെ ആരാധകർ വംശീയമായി അധിക്ഷേപിച്ച വിഷയത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചതാണ് വ്യക്തമാക്കി യുവന്റസ് ഡിഫൻഡർ ബൊണൂചി. കീൻ ആരാധകരുടെ മുന്നിൽ ചെന്ന് ആഹ്ലാദിച്ചത് കൊണ്ടാണ് വംശീയമായി അധിക്ഷേപിക്കപ്പെട്ടതെന്നും രണ്ട് കൂട്ടരും ഇതിൽ തെറ്റുകാരാണെന്നുൻ ഉള്ള വിചിത്രമായ വാദം ആയിരുന്നു ഇന്നലെ ബൊണൂചി പറഞ്ഞത്.

ഇതിനു പിറകെ ഫുട്ബോൾ ലോകത്തെ പ്രമുഖ താരങ്ങൾ ഒക്കെ ബൊണൂചിയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. ഡെമ്പ ബ, സ്റ്റെർലിംഗ്_ ബൊറൂസിയ ഡോർട്മുണ്ട് ക്ലബ്, ബലോടെല്ലി, പാട്രിസ് എവ്ര എന്നിവരൊക്കെ ബൊണൂചിയുടെ വാദങ്ങളെ തള്ളി രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ബൊണൂചി തന്റെ ഭാഗം വ്യക്തനാക്കി കൊണ്ട് രംഗത്ത് എത്തിയത്‌. താൻ പറഞ്ഞത് പോലെയല്ല കാര്യങ്ങൾ മാധ്യമങ്ങൾ എടുത്തത് എന്നും വംശീയതയ്ക്ക് എതിരെ താൻ എന്നും നിലകൊള്ളും എന്നും ബൊണൂചി പറഞ്ഞു.