ഇന്ന് ഐ ലീഗ് ചാമ്പ്യന്മാരും ഐ എസ് എൽ ചാമ്പ്യന്മാരും നേർക്കുനേർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ കപ്പിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം ആണ് നടക്കുന്നത്. ഇന്ന് ഭുവനേശ്വറിൽ നടക്കുന്ന ക്വാർട്ടർ പോരിൽ ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി ഐ എസ് എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ നേരിടും. മികച്ച ഫോമിലുള്ള ഇരുടീമുകളും തമ്മിലുള്ള മത്സരം ഐലീഗും ഐ എസ് എല്ലും തമ്മിൽ ഉള്ള ശക്തി മാറ്റുരയ്ക്കുന്ന മത്സരം കൂടുയായി മാറും.

പ്രീക്വാർട്ടറിൽ പൂനെ സിറ്റിയെ തോൽപ്പിച്ചാണ് ചെന്നൈ സിറ്റി ക്വാർട്ടറിൽ എത്തിയത്. മാൻസിയുടെ ഹാട്രിക്കിന്റെ മികവിലായിരുന്നു ആ വിജയം. മാൻസി തന്നെ ആയിരിക്കും ചെന്നൈ സിറ്റിയുടെ ഇന്നത്തെയും പ്രധാന ആയുധം. സാൻഡ്രോയും നെസ്റ്ററും മാൻസിയ്ക്ക് ഗോൾ അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കുന്നത് എങ്ങനെ ബെംഗളൂരു ഡിഫൻസ് തടയും എന്നത് ആകും ബെംഗളൂരു പരിശീലകന്റെ പ്രധാന ചിന്ത.

മറുവശത്ത് ഐ എസ് എൽ കിരീടം ഉയർത്തി വരുന്ന ബെംഗളൂരുവും മികച്ച ഫോമിലാണ്‌. ഛേത്രി, ഉദാന്ത, മികു എന്നിവരിലാണ് ബെംഗളൂരുവിന്റെ ഗോൾ പ്രതീക്ഷ‌. നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ബെംഗളൂരു ഈ കിരീടം നിലനിർത്താനാകുമെന്ന വിശ്വാസത്തിലാണ്‌. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക.