ബോബൻ-മാൾഡിനി യുഗം എ സി മിലാനിൽ അവസാനിക്കുന്നു, വൻ മാറ്റങ്ങൾക്ക് ഒരുങ്ങി ഇറ്റാലിയൻ ക്ലബ്

- Advertisement -

ഇറ്റാലിയൻ ക്ലബായ എ സി മിലാന്റെ അണിയറയിൽ വലിയ മാറ്റങ്ങൾ നടക്കും. എ സി മിലാനിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന ബോബനും പോളോ മാൽദിനിയും ക്ലബ് വിടും എന്ന് ഉറപ്പായി. ബോബനെ പുറത്താക്കാൻ ക്ലബ് സി ഇ ഒ ഗസിദിസ് തീരുമാനിച്ചതായാണ് ഇറ്റലിയിൽ നിന്നുള്ള വാർത്തകൾ. ബോബൻ സ്പോർടിംഗ് ഡയറക്ടർ ആയിരിക്കെ തന്നെ റെഡ് ബുളിന്റെ സ്പോർടിംഗ് ഹെഡായ റാഗ്നികിനെ ഗസീദീസ് ബന്ധപ്പെട്ടത് നേരത്തെ വിവാദമായിരുന്നു.

ഈ നീക്കത്തിൽ പ്രതിഷേധിച്ച് ബോബൻ ഉടൻ ക്ലബ് വിടും എന്നാണ് കരുതപ്പെടുന്നത്. ബോബൻ ഒപ്പം അദ്ദേഹത്തിന്റെ കൂട്ടാളിയായ മാൽദിനിയും ക്ലബ് വിടും. ഈ സീസൺ അവസാനത്തോടെ റാഗ്നിക് എ സി മിലാന്റെ സ്പോർടിങ് ഡയറക്ടറായി ചുമതലയുമേൽക്കും. റെഡ്ബുൾ ടീമുകളായ ലെപ്സിഗിന്റെയും സാൽസ്ബർഗിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിച്ച ആളാണ് റാഗ്നിക്. 61കാരനായ അദ്ദേഹം കരാർ അംഗീകരിച്ചു എന്നും ഇപ്പോൾ ഇറ്റാലിയൻ ഫുട്ബോളിനെ കുറിച്ച് പഠിക്കുകയാണ് എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Advertisement