ഇറ്റാലിയൻ ക്ലബായ സസുവോളയുടെ സൂപ്പർ താരം കെവിൻ പ്രിൻസ് ബോട്ടെങ്ങ് റാപ്പ് സോങ്ങുമായി എത്തുന്നു. മിലാന്റെ മുൻ താരമായിരുന്നു കെവിൻ പ്രിൻസ് ബോട്ടെങ്ങ് ഈ ട്രാൻസ്ഫർ വിൻഡോയിലാണ് സീരി എയിൽ തിരിച്ചെത്തിയത്. PRIN$$ എന്ന സ്റ്റേജ് നെയിമിൽ ‘കിംഗ്’ എന്ന പേരിലാണ് സോങ് ഇറക്കിയത്.
രണ്ടു വ്യത്യസ്ത സീസണുകളിലായി ബോട്ടെങ്ങ് സീരി എ യിൽ കളിച്ചിട്ടുണ്ട്. 2010-11 സീസണിൽ മിലാനോടൊപ്പം സീരി എ കിരീടം നേടാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 31-കാരനായ താരം കഴിഞ്ഞ സീസണിൽ നിക്കോ കൊവാച്ചിന്റെ ഫ്രാങ്ക്ഫർട്ടിലായിരുന്നു. ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണിനെ പരാജയപ്പെടുത്തി ജർമ്മൻ കപ്പുയർത്താൻ ഈഗിൾസിനായിരുന്നു . ജർമ്മനിയുടെ യൂത്ത് ടീമുകളിൽ കളിച്ച ബോട്ടെങ്ങ് സീനിയർ ഇന്റർനാഷണൽ കരിയർ ഘാനയുടെ താരമായിട്ടാണ് കളിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial