ബെന്റൻകുർ കൊറോണ നെഗറ്റീവ് ആയി

ഇറ്റാലിൻ ലീഗ് ക്ലബായ യുവന്റസിന്റെ മധ്യനിര താരം റോഡ്രിഗോ ബെന്റുങ്കർ കൊറോണ നെഗറ്റീവ് ആയതായി ക്ലബ് അറിയിച്ചു. താരത്തിന്റെ രണ്ടാം കൊറോണ ടെസ്റ്റും നെഗറ്റീവ് ആയതോടെ താരത്തിന് ഇനി ഐസൊലേഷന്റെ ആവശ്യമില്ല. അടുത്ത മത്സരം മുതൽ താരത്തിന് ടീമിനൊപ്പം ചേരാം. കൊറോണ കാരണം അവസാന മൂന്ന് മത്സരങ്ങളിൽ ബെന്റങ്കുർ ഉണ്ടായിരുന്നില്ല. എങ്കിലും ആ മൂന്ന് മത്സരങ്ങളും യുവന്റസ് വിജയിച്ചിരുന്നു. സീസണിൽ ലീഗ് കിരീട പോരാട്ടത്തിൽ ഉള്ള യുവന്റസ് ഇനി എല്ലാ മത്സരങ്ങളും വിജയിക്കാൻ ആണ് ശ്രമിക്കുന്നത്. ഈ സമയത്ത് ബെന്റങ്കുർ തിരികെ എത്തുന്നത് ടീമിന് കരുത്തേകും. ഈ സീസണിൽ 33 മത്സരങ്ങളോളം ബെന്റങ്കുർ യുവന്റസ് ജേഴ്സിയിൽ കളിച്ചിട്ടുണ്ട്.