ബാഴ്സലോണയിലേക്ക് താൻ ഇല്ല, ഇന്റർ മിലാനിൽ തന്നെ തുടരും എന്ന് ലൗട്ടാരോ മാർട്ടിനെസ്

- Advertisement -

ബാഴ്സലോണയിലേക്ക് താൻ ഇനി പോകില്ല എന്ന് ഇന്റർ മിലാൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ്. ഇന്റർ മിലാൻ തുടരാൻ ആണ് തന്റെ ആഗ്രഹം എന്ന് അർജന്റീനൻ സ്ട്രൈക്കർ പറഞ്ഞു. ഈ സമ്മറിൽ താൻ ഇന്റർ മിലാൻ വിടില്ല. താ‌ൻ ഇന്റർ മിലാനിൽ പുതിയ കരാർ ഒപ്പുവെക്കാൻ ഒരുങ്ങുകയാണ്. ഉടൻ തന്നെ അത് സംഭവിക്കും. ഇന്റർ മിലാൻ എത്ര കാലം നിൽക്കാൻ പറ്റുമോ അത്രകാലം നിൽക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യം എന്നും ലൗട്ടാരോ പറഞ്ഞു.

ബാഴ്സലോണ കഴിഞ്ഞ സീസണ തന്നെ അന്വേഷിച്ച് എത്തിയിരുന്നു. പക്ഷെ അന്ന് താൻ കോണ്ടെയോട് പറഞ്ഞത് തന്റെ പൂർണ്ണ ശ്രദ്ധ ഇന്റർ മിലാനിൽ ആണെന്നാണ്. ഇപ്പോഴും അത് തന്നെയാണ് പറയാൻ ഉള്ളത് എന്ന് ലൗട്ടാരോ പറഞ്ഞു. ബാഴ്സലോണ ഓഫറും മറ്റു കഴിഞ്ഞ കാര്യമാണെന്നും താൻ ഇന്ററിൽ ഉണ്ടാകും എന്നും താരം പറഞ്ഞു.

Advertisement