മിലാൻ ആരാധകരെ വിമർശിച്ച് ബലോട്ടെലി

- Advertisement -

മിലാൻ ആരാധകരെ വിമർശിച്ച് ഇറ്റാലിയൻ താരം മരിയോ ബലോട്ടെലി. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ സ്റ്റോറിയിലൂടെയാണ് മിലാൻ ആരാധകരെ താരം രൂക്ഷമായി വിമർശിച്ചത്. താരങ്ങളോട് ബഹുമാനവും അംഗീകാരവും നൽകാത്ത ആരധകരാണ് സാൻ സെറോയിൽ ഉള്ളതെന്നാണ് താരം പറഞ്ഞത്.

ഇറ്റലിയിലേക്ക് ഒരു മടങ്ങി വരവുണ്ടാവില്ലെന്നും അഥവാ ഉണ്ടായാൽ തന്നെ മിലാനിലേക്ക് എന്തായാലും വരില്ലെന്നും താരം പറഞ്ഞു. രണ്ടു മിലാൻ ടീമുകൾക്ക് വേണ്ടിയും ബലോട്ടെലി കളിച്ചിട്ടുണ്ട്. 2007–2010 വരെ ഇന്റർ മിലാനിലും 2013–2014 ,2015–2016 സീസണുകളിൽ എ സി മിലാനിലും ബലോട്ടെലി കളിച്ചിട്ടുണ്ട്. തനിക്കെതിരെ ഇറ്റലിയിൽ നിന്നും വംശീയ അധിക്ഷേപവും ഉണ്ടായിട്ടുണ്ടെന്ന് മുൻപ് ബലോട്ടെലി പറഞ്ഞിരുന്നു.

Advertisement