ലിവർപൂളിന് തിരിച്ചടി; ജോ ഗോമസ് അറാഴ്ച്ചയോളം പുറത്തിരിക്കും

- Advertisement -

ലിവർപൂളിന് തിരിച്ചടിയായി പ്രതിരോധ താരം ജോ ഗോമസിന്റെ പരിക്ക്. ബേൺലിക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ ഗോമസ് ആറു ആഴ്ചയോളം കളിക്കളത്തിൽ നിന്ന് വിട്ടു നിൽക്കും എന്നാണ് ലിവർപൂൾ വ്യക്തമാക്കിയത്. ബേൺലിക്കെതിരായ 23 മിനിറ്റിന് ശേഷം ഗോമസ് കളത്തിൽ നിന്നും കയറിയിരുന്നു. ബേൺലി ക്യാപ്റ്റൻ ബെൻ മീയുമാള്ള ഒരു ചലഞ്ചിനിടെ ആണ് ഗോമസിന് പരിക്കേറ്റത്.

മത്സരത്തിന് ശേഷം ലിവർപൂൾ മാനേജർ ക്ലോപ്പ് ബേൺലിക്കെതിരെ പരാതിയുമായി എത്തിയിരുന്നു. ബേൺലി താരങ്ങൾ കഠിനമായ ടാകിളുകൾ ആയിരുന്നു ചെയ്തത് എന്നാണ് ക്ലോപ്പ് ആരോപിച്ചത്. എന്നാൽ ബേൺലി മാനേജർ സീൻ ഡിചെ ബെൻ മീക്ക് പിന്തുണയുമായി എത്തിയിരുന്നു, അതൊരു മികച്ച ടാക്കിൾ ആയിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

Advertisement