മിലാനോടൊപ്പം ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹം – ബകയൊക്കൊ

- Advertisement -

എ സി മിലാനോടൊപ്പം ചാമ്പ്യൻസ് ലീഗിൽ അടുത്ത സീസണിൽ കളിക്കാൻ ആഗ്രഹമെന്ന് മിലൻറെ ചെൽസി താരം ബകയൊക്കൊ . ചെൽസിയുടെ താരമാണെങ്കിലും മിലാനോടൊപ്പം കളിക്കാനാണ് തന്റെ താൽപര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. മിലാനു വേണ്ടി ആദ്യ മത്സരങ്ങളിൽ മിലൻറെ ആരാധകരിൽ നിന്നും കൂവൽ ഏറ്റുവാങ്ങിയ ബകയൊക്കൊ അതെ ആരാധകരെ കൊണ്ട് തന്നെ പിന്നീട് കയ്യടിപ്പിക്കുകയും ചെയ്തിരുന്നു.

ഗട്ടൂസോയുടെ കീഴിൽ മികച്ച പ്രകടനമാണ് ബകയൊക്കൊ മിലാനിൽ കാഴ്ച വെക്കുന്നത്. നിലവിൽ 48 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മിലാൻ. ടോപ്പ് ഫോറിൽ എത്തിയാൽ മിലാനു ചാമ്പ്യൻസ് ലീഗിൽ അടുത്ത സീസണിൽ ഇറങ്ങാം. മിലാൻ ആരാധകരുടെ അഞ്ചു വർഷത്തെ കാത്തിരിപ്പാണ് ചാമ്പ്യൻസ് ലീഗ് പ്രവേശനം.

Advertisement