“വിവാദങ്ങൾ വെറുതെ, കളത്തിൽ ഇറങ്ങാൻ വിസമ്മതിച്ചിട്ടില്ല -ബകയൊക്കൊ”

തനിക്കെതിരെ ഉയരുന്ന വിവാദങ്ങളുടെ എല്ലാം മുനയൊടിച്ച് പ്രതികരണവുമായി മിലൻറെ ചെൽസി താരം ബകയൊക്കൊ. മിലാന്റെ ബൊളോഞ്ഞായ്‌ക്കെതിരായ സുപ്രധാനമായ മത്സരത്തിൽ കളിക്കളത്തിൽ ഇറങ്ങാൻ ബകയൊക്കൊ വിസമ്മതിച്ചു എന്ന തരത്തിലുള്ള വിവാദങ്ങൾ ഇറ്റലിയിൽ ഉണ്ടായിരുന്നു.

എന്നാൽ താൻ കളത്തിലിറങ്ങാൻ വിസമ്മതിച്ചതല്ല പരിശീലകൻ ഗട്ടൂസോ തന്നെയാണ് തിരികെ ബെഞ്ചിൽ ഇരിക്കാൻ നിർദ്ദേശം നൽകിയതെന്നും ബകയൊക്കൊ പറഞ്ഞു. കോച്ചിനെയും ക്ലബിനെയും ആരാധകരെയും ബഹുമാനിക്കുന്ന ആളാണ് താനെന്നും ബകയ്‌ക്കോ കൂട്ടിച്ചെർത്തു.

Loading...