സുവാരസിനെതിരെ തിരിഞ്ഞ് ആൻഫീൽഡ്

മാപ്പ് പറഞ്ഞത് കൊണ്ടൊന്നും കാര്യമില്ല എന്ന് ലിവർപൂൾ ആരാധകർ. ഇന്നലെ ആൻഫീൽഡിൽ മുൻ ലിവർപൂൾ താരമായ സുവാരസിന് ഒട്ടും സ്നേഹം ലിവർപൂൾ ആരാധകർ കൊടുത്തില്ല. ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒന്നായ സുവാരസ് ആദ്യ പാദത്തിൽ ലിവർപൂളിനെതിരെ ഗോൾ അടിച്ചപ്പോൾ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. അത് മുതൽ ലിവർപൂൾ ആരാധകർ സുവാരസിനെതിരെ വിമർശനങ്ങളുമായി എത്തിയിരുന്നു.

ഇന്നലെ ആൻഫീൽഡിൽ എത്തിയ സുവാരസ് തുടക്കത്തിൽ ഫബീനോയുമായി ഉടക്കിയതോടെ ആൻഫീൽശ് സ്റ്റേഡിയം മുഴുവൻ സുവാരസിനെതിരെ തിരിഞ്ഞു. സുവാരസിന്റെ ഒരോ ടച്ചിനും കൂവി വിളിക്കുകയായിരുന്നു ലിവർപൂൾ ആരാധകർ. ലിവർപൂൾ താരങ്ങളാകട്ടെ നിരന്തരം സുവാരസിനെ ഫൗൾ ചെയ്യുകയും ചെയ്തു.

സുവാരസ് ചതിയൻ ആണെന്ന് ചാന്റ് ചെയ്ത ലിവർപൂൾ ആരാധകർ സുവാരസിനെ അസഭ്യം പറഞ്ഞുള്ള ചാന്റുകളും പാടി. സുവാരസിനു മാത്രമല്ല മുൻ ലിവർപൂൾ താരമായ കൗട്ടീനോയ്ക്കും കൂവി വിളികൾ നേരിടേണ്ടി വന്നു.

Loading...