ടി20 ലോകകപ്പിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അല്‍ ഹസന്‍

Shakibalhasan

ടി20 ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമായി ഷാക്കിബ് അല്‍ ഹസന്‍. ഇന്ന് നേടിയ രണ്ട് വിക്കറ്റുകളോടെ താരം ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡ് മറികടന്ന് 41 വിക്കറ്റുമായി പട്ടികയിൽ ഒന്നാമനായി മാറുകയായിരുന്നു. മത്സരം പുരോഗമിക്കുമ്പോള്‍ ഷാക്കിബിന് രണ്ടോവര്‍ കൂടി അവശേഷിക്കുന്നുണ്ട്.

പതും നിസ്സങ്ക, അവിഷ്ക ഫെര്‍ണാണ്ടോ എന്നിവരെയാണ് ഷാക്കിബ് പുറത്താക്കി തന്റെ ഈ നേട്ടത്തിലേക്ക് കുതിച്ചത്. ഒരേ ഓവറിലാണ് ഇരു താരങ്ങളെയും ഷാക്കിബ് പുറത്താക്കിയത്.

ഷാഹിദ് അഫ്രീദി(39), ലസിത് മലിംഗ(38), സയ്യദ് അജ്മൽ(36) എന്നിവരാണ് പട്ടികയിൽ ഷാക്കിബിന് പിന്നിലായുള്ള താരങ്ങള്‍.

Previous articleവീണ്ടും അവസാനം വിജയം കൈവിട്ട് അറ്റലാന്റ
Next articleഅടുത്ത ഐ എസ് എൽ ഓഗസ്റ്റിൽ തന്നെ ആരംഭിക്കും, ലോകകപ്പിന് ഇടവേള