അവസാനം അറ്റലാന്റയെ തോൽപ്പിച്ച് യുവന്റസ്

Newsroom

അങ്ങനെ മൂന്നര വർഷങ്ങൾക്ക് ശേഷം അറ്റലാന്റക്ക് എതിരെ യുവന്റസ് ലീഗിൽ ഒരു വിജയം നേടി. ഇന്ന് സീരി എയിൽ അറ്റലാന്റയ്‌ക്കെതിരെ യുവന്റസ് നിർണായക എവേ വിജയമാണ് ഉറപ്പിച്ചത്. ഗെവിസ് സ്റ്റേഡിയത്തിൽ 2-0നായിരുന്നു വിജയം. 56-ാം മിനിറ്റിൽ സ്‌ട്രൈക്കർ എസ്. ഇലിംഗ്-ജൂനിയർ യുവന്റസിനായി ആദ്യ ഗോൾ നേടി. തുടർന്ന് 90+8-ാം മിനിറ്റിൽ വ്‌ലഹോവിച്ചിന്റെ അവസാന നിമിഷ ഗോൾ, യുവന്റസിന്റെ വിജയം ഉറപ്പിച്ചു.

Picsart 23 05 07 18 19 35 115

2019 നവംബറിന് ശേഷം ആദ്യമായാണ് സീരി എയിൽ അറ്റലാന്റയെ യുവന്റസ് തോൽപ്പിക്കുന്നത്. ടീമിനെതിരായ ആറ് ഗെയിമുകളുടെ വിജയരഹിതമായ പരമ്പര ഇതോടെ അവസാനിപ്പിച്ചു. ഈ വിജയത്തോടെ യുവന്റസ് 34 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി സീരി എ ടേബിളിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ 58 പോയിന്റുമായി അറ്റലാന്റ ആറാം സ്ഥാനത്താണ്. അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്ഥാനം ഉറപ്പിക്കാൻ ശ്രമിക്കുന്ന യുവന്റസിന്റെ ആത്മവിശ്വാസം ഈ വിജയം വർധിപ്പിക്കുമെന്നതിൽ സംശയമില്ല.