കഴിഞ്ഞ സീസണിൽ ഇറ്റലിയിൽ ഗോളടിച്ച് റെക്കോർഡ് തീർത്ത അറ്റലാന്റ ഇത്തവണ ആ റെക്കോർഡും തകർത്തേക്കാം. ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകൾ അടിച്ചിരുന്ന അറ്റലാന്റ ഇന്ന് 5 ഗോളുകളാണ് അടിച്ചത്. ഇന്ന് കലിയരിയെ നേരിട്ട അറ്റലാന്റ അറ്റാക്കിങ് ഫുട്ബോൾ കളിച്ച് 5-2ന്റെ വിജയം സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അറ്റലാന്റ നാലു ഗോളുകൾ നേടിയിരുന്നു.
7ആം മിനുട്ടിൽ കൊളംബിയൻ താരം മുറിയൽ ആണ് ആദ്യം ലീഡ് നൽകിയത്. 24ആം മിനുട്ടിൽ ഗോഡിന്റെ ഗോളിലൂടെ കലിയരി തിരിച്ചടിച്ചു എങ്കിലും പിന്നീട് അവർക്ക് പിടിച്ചു നിൽക്കാൻ ആയില്ല. 29ആം മിനുട്ടിൽ പപ്പു ഗോമസ് അറ്റലാന്റയ്ക്ക് ലീഡ് തിരികെ നൽകി. പിന്നാലെ 37ആം മിനുട്ടിൽ പസാലിച് സ്കോർ 3-1 ആക്കി . ആദ്യ പകുതിയിൽ തന്നെ സപാറ്റയുടെ ഗോൾ കൂടെ വന്നതോടെ അറ്റലാന്റയുടെ ലീഡ് 4-1 ആയി.
രണ്ടാം പകുതിയിൽ ജോ പെഡ്രോയിലൂടെ ഒരു ഗോൾ മടക്കാൻ കലിയരിക്ക് ആയെങ്കിലും അവർ തിരിച്ച് വരാൻ ശ്രമിക്കും മുമ്പ അറ്റലാന്റയുടെ അഞ്ചാം ഗോളും വന്നു. 81ആം മിനുട്ടിൽ ലാമേർസിന്റെ വക ആയിരുന്നു ആ ഗോൾ. ഈ വിജയത്തോടെ 9 പോയിന്റുമായി അറ്റലാന്റ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്.