മോയസ് തന്ത്രങ്ങൾക്ക് മുൻപിൽ പതറി, ലെസ്റ്റർ കുതിപ്പിന് അവസാനം

na

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ എല്ലാ മത്സരങ്ങളും ജയിച്ചു മുന്നേറിയ ലെസ്റ്റർ സിറ്റിയുടെ കുതിപ്പ് വെസ്റ്റ് ഹാം അവസാനിപ്പിച്ചു. എതിരില്ലാത്ത 3 ഗോളുകൾ കാസ്പർ സ്‌മൈക്കലിന്റെ വലയിൽ കയറ്റിയാണ് ഡേവിഡ് മോയസും സംഘവും വിലപ്പെട്ട 3 പോയിന്റുകൾ സ്വന്തമാക്കിയത്.

സ്വന്തം മൈതാനമായ കിംഗ്‌ പവർ സ്റ്റേഡിയത്തിൽ ഇറങ്ങിയ ലെസ്റ്ററിന് പക്ഷെ തങ്ങൾ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച ടീം പക്ഷെ ഇത്തവണ ലണ്ടൻ ക്ലബ്ബിന് മുൻപിൽ പരുങ്ങി. ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് പിറകിൽ പോയിരുന്നു ലെസ്റ്റർ. 14 ആം മിനുട്ടിൽ മിക്കേൽ അന്റോണിയോയിലൂടെ മുന്നിൽ എത്തിയ അവർ പിന്നീട് പാബ്ലോ ഫോർണൾസിന്റെ ഗോളിൽ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിൽ 83 ആം മിനുട്ടിൽ ബോവൻ ആണ് മൂന്നാം ഗോൾ നേടിയത്.

നിലവിൽ 2 ജയങ്ങൾ ഉള്ള വെസ്റ്റ്ഹാം 6 പോയിന്റുമായി 7 ആം സ്ഥാനത്താണ്. 9 പോയിന്റ് ഉള്ള ലെസ്റ്റർ രണ്ടാം സ്ഥാനത്ത് തുടരുന്നു.