യുവന്റസ് താരം ആർതുറിനെ സ്വന്തമാക്കാൻ ആഴ്സണൽ നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടി. ആർതുറിനെ വിട്ടു നൽകാൻ ഉദ്ദേശിക്കുന്നില്ല എന്ന് യുവന്റസ് പരിശീലകൻ അലഗ്രി പറഞ്ഞു. ആർതുർ തങ്ങളുടെ പ്രധാനപ്പെട്ട താരമാണ്. ബ്രസീൽ ദേശീയ ടീമിലെ സ്ഥിരാംഗം. അങ്ങനെ ഒരു താരത്തെ സീസൺ പകുതിക്ക് വെച്ച് യുവന്റസ് വിട്ടുകൊടുക്കില്ല. അലെഗ്രി പറഞ്ഞു.
ലോണിൽ എത്തിക്കാൻ ആയിരുന്നു ആഴ്സണൽ ശ്രമിച്ചത്. ആർതുറും ആഴ്സണലും തമ്മിൽ ഇതിൽ കരാർ ധാരണ ആയിരുന്നു. ജനുവരിയിൽ മറ്റൊരു പകരക്കാരനെ കണ്ടെത്താൻ കഴിയുനോ എന്ന സംശയമാണ് യുവന്റസ് ഈ നീക്കത്തിന് തയ്യാറാകാതിരിക്കാൻ കാരണം.
രണ്ട് സീസൺ മുമ്പ് ബാഴ്സലോണയിൽ നിന്ന് വലിയ പ്രതീക്ഷയിൽ ആയിരുന്നു ആർതുർ യുവന്റസിൽ എത്തിയത്. എന്നാൽ പരിക്കും ഫോമില്ലായ്മയും കാർ താരത്തിന് തന്റെ മികവ് ഇറ്റലിയിൽ തെളിയിക്കാൻ ഇതുവരെ ആയിട്ടില്ല.













