യുവന്റസ് താരം ആർതുറിന് കാറപകടം

Picsart 09 23 12.10.01

യുവന്റസ് മധ്യനിര താരം ആർതുർ സഞ്ചരിച്ച കാർ അപകടത്തി പെട്ട്. ഇന്ന് താരം യുവന്റസ് ട്രെയിനിങ് ഗ്രൗണ്ടിലേക്ക് വരുന്നതിനിടയിൽ ആയിരുന്നു അപകടം. താരത്തിന് പരിക്ക് ഒന്നുമില്ല എന്ന ആശ്വാസ വാർത്തയാണ് വരുന്നത്. എന്നാൽ താരത്തിന്റെ വാഹനമായ ഫെറാറിക്ക് കാര്യമായ കേടുപാടുകൾ ഉണ്ട്. ആർതുറിന്റെ തെറ്റല്ല അപകടത്തിന് കാരണം എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പരിക്ക് കാരണം ആർതുർ ഈ സീസണിൽ ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. ബാഴ്സലോണയിൽ നിന്ന് യുവന്റസിൽ എത്തിയത് മുതൽ താരത്തെ പരിക്ക് നിരന്തരമായി അലട്ടുന്നുണ്ട്.

Previous articleടി20, ഏകദിന ക്യാപ്റ്റന്‍സി ഒഴിയുവാന്‍ കോഹ്‍ലിയോട് രവി ശാസ്ത്രി മാസങ്ങള്‍ക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു
Next articleലാലിഗ ഗോളുകളിൽ ബെൻസീമക്ക് ഇരട്ട സെഞ്ച്വറി