ആരോൺ റാംസിക്ക് കൊറോണ പോസിറ്റീവ്

20220110 233235

ആരോൺ റാംസിയുടെ യുവന്റസിലെ മോശം അവസ്ഥ തുടരുന്നു. താരം COVID-19 പോസിറ്റീവ് ആയി എന്ന് ക്ലബ് അറിയിച്ചു. ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ ശ്രമിക്കുന്ന താരത്തിന് ഈ കൊറോണ പോസിറ്റീവ് ആയത് വലിയ തിരിച്ചടിയാണ്.

കിയെല്ലിനി, ആർതർ, കാർലോ പിൻസോഗ്ലിയോ എന്നി യുവന്റസ് താരങ്ങൾ കഴിഞ്ഞയാഴ്ച കോവിഡ് പോസിറ്റീവ് ആയിരുന്നു‌. ആ മൂന്നു പേരും ഇപ്പോൾ പൂർണ്ണമായി കൊറോണയിൽ നിന്ന് സുഖം പ്രാപിച്ചു. 2019ൽ ആണ് റാംസി ആഴ്സണൽ വിട്ട് ഇറ്റലിയി എത്തിയത്. യുവന്റസുമായുള്ള അദ്ദേഹത്തിന്റെ കരാർ 2023 ജൂൺ വരെയാണ് ഉള്ളത്.

Previous articleബ്ലാസ്റ്റേഴ്സ് നൽകിയ ഷോക്കിൽ നിന്ന് കരകയറാൻ ആവാതെ മുംബൈ സിറ്റി, വീണ്ടും തോൽവി
Next articleഒബാമയങ് ഇല്ലെങ്കിലും ഗാബോണ് വിജയ തുടക്കം