ഒബാമയങ് ഇല്ലെങ്കിലും ഗാബോണ് വിജയ തുടക്കം

ക്യാപ്റ്റൻ ഒബാമയങ് ഇല്ല എങ്കിലും ഗാബോണ് ആഫ്രിക്കൻ നാഷൺസ് കപ്പിൽ വിജയ തുടക്കം. ഇന്ന് ഗ്രൂപ്പ് സിയ കൊമോറസിനെ നേരിട്ട ഗാബോൺ ഏക ഗോളിനാണ് വിജയിച്ചത്. ഇന്ന് മത്സരത്തിന്റെ 16ആം മിനുട്ടിൽ ആരോൺ ബൊപെൻസ ആണ് ഗാബോണ് ലീഡ് നൽകിയത്. ഈ ഗോളിന് മറുപടി നൽകാൻ കൊമോറസിനായില്ല. കൊറോണ പോസിറ്റീവ് ആയതു കൊണ്ടാണ് ഒബാമയങ് ഇന്ന് ടീമിന് ഒപ്പം ഇല്ലാതിരുന്നത്. മൊറോക്ക, ഘാന എന്നീ രണ്ട് ശക്തമായ ടീമുകൾ കൂടെ ഗ്രൂപ്പ് സിയിൽ ഉണ്ട്

Comments are closed.