ഇനിയതാവർത്തിച്ചാൽ നോക്കി നിൽക്കില്ല, ശക്തമായ നിലപാടുമായി ആൻസലോട്ടി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ലീഗിൽ ഫുട്ബോൾ ആരാധകർ മറക്കാനാഗ്രഹിക്കുന്ന ആദ്യമാണ് ഇന്ന് നടന്നത്. ഇന്ന് നടന്ന നാപോളി ഇന്റർ മിലാൻ മത്സരത്തിനിടെ നാപോളി പ്രതിരോധ താരം കലിദു കോലിബാലിക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായി. ഇതിനെതിരെ ശക്തമായ നിലപാടുമായി നാപോളി കോച്ച് കാർലോ ആൻസലോട്ടി രംഗത്തെത്തി.

മൂന്നു തവണ മത്സരം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടും റഫറി കളി നിർത്തിവെച്ചിരുന്നില്ല. ഇനിയും ഇത്തരത്തിൽ വംശീയാധിക്ഷേപം ആവർത്തിച്ചാൽ അടങ്ങിയിരിക്കില്ലെന്നും മത്സരം തന്നെ തങ്ങൾ ബഹിഷ്ക്കരിക്കുമെന്നും ആൻസലോട്ടി പറഞ്ഞു. പോയന്റ് നഷ്ടമായാലും പ്രശ്നമില്ല കളിക്കളത്തിൽ ഒരു താരത്തിന് വംശീയാധിക്ഷേപം സഹിച്ച് കളിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറ്റലിയിൽ ആഫ്രിക്കൻ വംശജരായ താരങ്ങളെ കുരങ്ങന്മാർ എന്ന് എതിർ ടീമിന്റെ ആരാധകർ അധിക്ഷേപിക്കാറുള്ളത് സ്ഥിരം സംഭവമായി മാറുന്നു. കുരങ്ങന്മാരുടെ ശബ്ദം ഉണ്ടാക്കി താരത്തെ അധിക്ഷേപിക്കുകയാണ് ഇന്റർ മിലാൻ ആരാധകർ ചെയ്തത്. ആരാധകർക്കിടയിൽ ശക്തമായ പ്രചാരണം നടത്തുന്നുണ്ടെങ്കിലും പൂർണമായും വർണവിവേചനത്തെ ഫുട്ബാളിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്നില്ല.

വംശീയാധിക്ഷേപം ഉണ്ടായാൽ മൂന്നു തവണ മൈക്കിലൂടെ അനൗൺസ് ചെയ്തതിനു ശേഷം മത്സരം ഏതാനം മിനുട്ട് നിർത്തിവെക്കാനുള്ള അധികാരം നിയമങ്ങൾ റഫറിക്ക് നൽകുന്നുണ്ട്. നാപോളി കോച്ച് ആവശ്യപ്പെട്ടിട്ടും മത്സരം കുറച്ച് സമയം നിർത്തിവെക്കാൻ തയ്യാറാകാത്ത മാച്ച് ഒഫീഷ്യൽസിനെതിരെ പ്രതികരണം ശക്തമാകുകയാണ്.