ജയിക്കാനാണ് നാപോളിയിലേക്കെത്തിയത് – ആൻസലോട്ടി

Jyotish

ഇറ്റാലിയൻ ലീഗിൽ തിരികെയെത്തിയത് വിജയിക്കാൻ മാത്രമാണെന്ന് നാപോളി പരിശീലകൻ കാർലോ ആൻസലോട്ടി. ബോക്സിങ് ഡേയിൽ ഇന്റർ മിലാനോട് ഏറ്റുമുട്ടുന്നതിനു മുന്നോടിയായാണ് ആൻസലോട്ടി മനസ് തുറന്നത്. ബയേൺ മ്യൂണിക്കിൽ നിന്നും പുറത്തായതിന് ശേഷം ഒരു ഗാപ് എടുത്തതിനു ശേഷമാണ് നാപോളിയിൽ അൻസലോട്ടി എത്തിയത്. 2009നു ശേഷം ആദ്യമായാണ് ഇറ്റാലിയൻ ജോബുമായി ജന്മനാട്ടിലേക്ക് കാർലോ ആൻസലോട്ടി എത്തുന്നത്.

ആയിരത്തിലധികം മത്സരങ്ങൾ മാനേജ് ചെയ്ത ആൻസലോട്ടി പരിശീലിപ്പിച്ച എല്ലാ ലീഗുകളിലും കിരീടം നേടിയിട്ടുണ്ട്. 58 കാരനായ ആൻസലോട്ടി റയൽ മാഡ്രിഡിനും എസി മിലാനും ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തിട്ടുണ്ട്.