ആരായിരിക്കും യുവന്റസിന്റെ അടുത്ത പരിശീലകൻ എന്ന് അറിയില്ല യുവന്റസ് സ്ഥാനം ഒഴിയാൻ പോകുന്ന പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി. ഈ സീസണിന്റെ അവസാനത്തോടെ അലെഗ്രി ക്ലബ് വിടുമെന്ന് യുവന്റസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തനിക്ക് പകരം ആരാകും വരിക എന്ന് തനിക്ക് യാതൊരു അറിവും ഇല്ലാ എന്ന് അലെഗ്രി പറഞ്ഞു.
തന്നെക്കാൾ മികച്ച പരിശീലകനെ തന്നെ യുവന്റസ് കണ്ടെത്തും എന്ന് ഉറപ്പുണ്ടെന്ന് അലെഗ്രി പറഞ്ഞു. അങ്ങനെ ഒരു പരിശീലകനെ കണ്ടെത്താൻ മാത്രമുള്ള കഴിവ് യുവന്റസിന് ഉണ്ടെന്നും അലെഗ്രി പറഞ്ഞു. യുവന്റസിൽ താൻ ചിലവഴിച്ച അഞ്ചു വർഷങ്ങൾ സ്നേഹത്തിന്റേതായിരുന്നു എന്നും അലെഗ്രി പറഞ്ഞു.
അഞ്ച് വർഷം യുവന്റസിനെ പരിശീലിപ്പിച്ച അല്ലെഗ്രി തുടർച്ചയായി അഞ്ച് ലീഗ് കിരീടങ്ങൾ നേടികൊടുക്കുകയും ചെയ്തിരുന്നു. കൂടാതെ രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലിലും അല്ലെഗ്രിയുടെ കീഴിൽ യുവന്റസ് എത്തിയിരുന്നു. എന്നാൽ രണ്ടു തവണയും കിരീടം നേടുന്നതിൽ യുവന്റസ് പരാജയപ്പെടുകയായിരുന്നു. ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ അയാക്സിനോട് യുവന്റസ് ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങിയതാണ് അലെഗ്രി ഇപ്പോൾ പുറത്തു പോകേണ്ട സാഹചര്യം ഉണ്ടാക്കിയത്.