യുവന്റസ് പരിശീലകൻ അലെഗ്രിയെ പുറത്താക്കണമെന്ന് പറയുന്നവർക്ക് എതിരെ കടുത്ത് രീതിയിൽ പ്രതികരിച്ച് അലെഗ്രി. താൻ ഇതിൽ കൂടുതൽ എന്ത് ചെയ്യണമെന്നാണ് വിമർശകർ പറയുന്നത് എന്ന് തനിക്ക് അറിയില്ല എന്ന് അലെഗ്രി പറഞ്ഞു. യുവന്റസിൽ വന്ന അഞ്ചു വർഷങ്ങൾക്ക് ഇടയിൽ നാലു ഇറ്റാലിയൻ ലീഗ് കിരീടങ്ങൾ താൻ നേടി. അഞ്ചാം കിരീടം അതിന്റെ വഴിയിലാണ്. നാല് ഇറ്റാലിയൻ കപ്പുകൾ നേടി. രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തി. ഇതിനുമപ്പുറം താനെന്താണ് ചെയ്യേണ്ടത്. അലെഗ്രി ചോദിക്കുന്നു.
തന്നെ വിമർശിക്കുന്നവർ ചികിത്സ തേടേണ്ടതുണ്ട് എന്നും അവരുടെ മാനസിക നിലയ്ക്ക് പ്രശ്നമുണ്ട് എന്നും അലെഗ്രി പറഞ്ഞു. വിമർശനങ്ങൾ തന്നെ മെച്ചപ്പെടുത്തുന്നത് ആകണം. പക്ഷെ ഈ വിമർശനങ്ങൾ തനിക്ക് ചിരി ആണ് നൽകുന്നത് എന്നും അലെഗ്രി പറഞ്ഞു. ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരായ പ്രീക്വാർട്ടർറ്റിന്റെ രണ്ടാം പാദം എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ച് യുവന്റസ് ക്വാർട്ടറിലേക്ക് കടന്നിരുന്നു.