“റൊണാൾഡോ അസാമാന്യ പ്രതിഭാസം ” – ഗ്രീസ്മെൻ

ഇന്നലെ യുവന്റസിൽ നിന്ന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ അത്ലറ്റിക്കോ മാഡ്രിഡിന്റെ താരമായ ഗ്രീസ്മെൻ ക്രിസ്റ്റ്യാനോയുടെ പ്രകടനത്തെ പ്രശംസിച്ചു. ഇന്നലെ ക്രിസ്റ്റ്യാനോയുടെ ഹാട്രിക്കിന്റെ മികവിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് യുവന്റസ് വിജയിക്കുകയും ക്വാർട്ടറിലേക്ക് കടക്കുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അസാമാന്യമായ പ്രതിഭയാണെന്ന് ഗ്രീസ്മെൻ മത്സര ശേഷം പറഞ്ഞു.

ആകെ മൂന്ന് അവസരങ്ങൾ ആണ് റൊണാൾഡോയ്ക്ക് ലഭിച്ചത്. അവ മൂന്നു താരം വലയിൽ എത്തിച്ചു. റൊണാൾഡോ എത്ര മികച്ച താരമാണ് എന്നതിന് തെളിവാണിതെന്നും ഗ്രീസ്മെൻ പറഞ്ഞു. യുവന്റസ് എല്ലാ മേഖലയിലും തങ്ങളെക്കാൾ മികച്ചവരായിരുന്നു ഇന്നലെ എന്നും ഗ്രീസ്മെൻ പറഞ്ഞു. തങ്ങൾക്ക് തങ്ങളുടെ ശൈലിയിൽ കളിക്കാൻ ഇന്നലെ ആയില്ല. കളിയെ സമീപിച്ച രീതിയും ശരിയായില്ല. തനിക്ക് മത്സരത്തിൽ ഒന്നും ചെയ്യാൻ കഴിയാത്തതിൽ വിഷമം ഉണ്ടെന്നും ഗ്രീസ്മെൻ പറഞ്ഞു.