അലെഗ്രി എത്തി, കിയെല്ലിനിയുടെ കരാർ നീട്ടും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനി ക്ലബിൽ തുടരും. ക്ലബ് വിടും എന്ന് കരുതപ്പെട്ടിരുന്ന കിയെല്ലിനി അലെഗ്രിയുടെ യുവന്റസിലേക്കുള്ള തിരിച്ചുവരവോടെയാണ് യു ടേൺ എടുത്തത്. കിയെല്ലിനിയെ ക്ലബിൽ നിലനിർത്തണം എന്ന് അലെഗ്രിയാ‌ണ് ആവശ്യപ്പെട്ടത്. കിയെല്ലിനി ഈ സീസൺ കഴിഞ്ഞ അമേരിക്കയിലേക്ക് പോകാനോ അല്ലായെങ്കിൽ വിരമിക്കാനോ ആലോചിക്കുകയായിരുന്നു‌. ഇപ്പോൾ 2022 ജൂൺ വരെയുള്ള കരാർ ആകും താരം ഒപ്പുവെക്കുന്നത്.

ഈ സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. അവസാന സീസണിലും കെല്ലിനി പരിക്ക് കാരണം പുറത്തായിരുന്നു‌. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്. കളിക്കാൻ ആയില്ല എങ്കിലും ഡ്ർസിങ് റൂമിയിൽ കിയെല്ലിനിയുടെ സാന്നിദ്ധ്യം അത്യാവശ്യമാണ് എന്ന് അലെഗ്രി വിശ്വസിക്കുന്നു.