“നാപോളിക്ക് കിരീടം നേടിക്കൊടുക്കാൻ സാധിച്ചത് മറഡോണക്ക് മാത്രം”

Jyotish

കഴിഞ്ഞ സീസണിൽ ഐതിഹാസികമായ കുതിപ്പ് നടത്തിയ നാപോളിക്ക് ഈ സീസണിൽ അതിന്റെ നിഴൽ മാത്രമാവാനേ സാധിച്ചുള്ളൂ. 90 പോയന്റിലേറെ നേടിയിട്ടും കിരീടം കപ്പിനും ചുണ്ടിനുമിടയിലാണ് സാരിക്കും നാപോളിക്കും നഷ്ടമായത്. ഈ സീസണിൽ ചെൽസിയിലേക്ക് പോയ സാരിക്ക് പകരക്കാരനായി ആഞ്ചലോട്ടി വന്നെങ്കിലും തുടർച്ചയായ എട്ടാം തവണയും കിരീടം യുവന്റസ് കൊണ്ട് പോയി.

നാപോളി ആരാധകർ ക്ലബ്ബിനെതിരെ പ്രതിഷേധിക്കുമ്പോളാണ് പ്രതികരണവുമായി നാപോളി താരം റൗൾ അൽബിയോൾ രംഗത്തെത്തിയത്. പരിക്കിനെ തുടർന്ന് മൂന്നു മാസത്തോളം അൽബിയോൾ കളത്തിന് പുറത്തായിരുന്നു. നാപോളിക്ക് കിരീടം നൽകാൻ ഇതിഹാസ താരം മറഡോണയ്ക്ക് മാത്രമേ സാധിച്ചിട്ടുള്ളു. നമ്മളാരും മറഡോണയല്ലെന്നും ആഞ്ചലോട്ടിയുടെ കീഴിൽ അടുത്തവർഷം കിരീടം നേടാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ഇറ്റാലിയൻ കിരീടങ്ങളിലേക്കാണ് നാപോളിയെ മറഡോണ നയിച്ചത്.