ചാമ്പ്യൻസ് ലീഗിലും യുറോപ്പയിലും വീഡിയോ അസിസ്റ്റന്റ് റഫറിയുടെ സേവനം വേണമെന്ന് യുവന്റസ് പ്രസിണ്ടന്റും യൂറോപ്പ്യൻ ക്ലബ് അസോസിയേഷൻ പ്രസിഡന്റുമായ ആൻഡ്രിയ ആഗ്നെല്ലി. റഷ്യൻ ലോകകപ്പിൽ വാറിന്റെ സേവനം വിജയകരമായി നടപ്പിലാക്കിയിരുന്നു. യൂറോപ്പ്യൻ കോമ്പറ്റിഷനിലും വാർ നടപ്പിലാക്കണമെന്നാണ് യുവന്റസ് പ്രസിഡണ്ട് ആവശ്യപ്പെട്ടത്.
പലപ്പോളും ചാമ്പ്യൻസ് ലീഗിൽ റഫറിയുടെ പിഴവ് മൂലം മത്സരങ്ങൾ ഏകപക്ഷീയമാവാറുണ്ട്. റഷ്യൻ ലോകകപ്പിലൂടെ ടെക്ക്‌നോളജി ഫുട്ബാളിൽ എങ്ങനെ ഉപയോഗിക്കാം എന്ന് ഫലപ്രദമായി തെളിയിച്ചെന്നും യുവന്റസ് പ്രസിഡണ്ട് കൂട്ടിച്ചേർത്തു. യുവേഫ ഫെഡറേഷനിലെ അംഗങ്ങളുമായി സംസാരിച്ച് ഒരു തീരുമാനം എടുക്കുന്നതാണ് യൂറോപ്പ്യൻ ക്ലബ് അസോസിയേഷനെ അതിസംഭോധന ചെയ്ത് ആഗ്നെല്ലി പറഞ്ഞു.