ഇത് കിരീടം നേടാൻ ഉറച്ച മിലാൻ! ഫിയറന്റീനയെ ഒരു ഗോളിന് വീഴ്ത്തി എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ കിരീട പോരാട്ടത്തിൽ വിട്ട് കൊടുക്കാൻ ഇല്ലെന്നു പ്രഖ്യാപിച്ചു എ.സി മിലാൻ. കരുത്തരായ ഫിയറന്റീനയെ ഒരു ഗോളിന് വീഴ്ത്തിയ അവർ നിലവിൽ രണ്ടാമതുള്ള ഇന്റർ മിലാനെക്കാൾ 5 പോയിന്റുകൾ മുൻതൂക്കം ഇതോടെ സ്വന്തമാക്കി. ഏതാണ്ട് ഇരു ടീമുകളും സമാസമം നിന്ന മത്സരത്തിൽ ഇരു ടീമുകളും ഏതാണ്ട് തുല്യമായ അവസരങ്ങൾ ആണ് സൃഷ്ടിച്ചത്.

സമനിലയിലേക്ക് പോവുക ആണ് എന്നു തോന്നിയ മത്സരത്തിൽ മിലാനു ആവേശമായി 83 മത്തെ മിനിറ്റിൽ ആണ് വിജയഗോൾ പിറന്നത്. ഫിയറന്റീന ഗോൾ കീപ്പറുടെ പിഴവിൽ നിന്നു ലഭിച്ച പന്തിൽ നിന്നാണ് മിലാൻ ഗോൾ കണ്ടതിയത്. മികച്ച ഫിനിഷിലൂടെ റാഫേൽ ലിയാവോ ആണ് മിലാനു വിലമതിക്കാൻ ആവാത്ത ജയം സമ്മാനിച്ചത്. സീസണിൽ 10 സീരി എ ഗോളുകൾ നേടുന്ന അഞ്ചാമത്തെ പോർച്ചുഗീസ് താരമായും ഇതോടെ താരം മാറി. വെറും 3 മത്സരങ്ങൾ മാത്രം ഇനി ബാക്കിയുള്ളപ്പോൾ വർഷങ്ങൾക്ക് ശേഷം കിരീടം ഉയർത്താം എന്ന പ്രതീക്ഷ ആണ് മിലാനു നിലവിൽ ഉള്ളത്.