എസി മിലാനിൽ തന്നെ തുടരാൻ ആഗ്രഹം : സെർജിന്യോ ഡെസ്റ്റ്

Nihal Basheer

എസി മിലാനിൽ തന്നെ തുടർന്നും കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തി സെർജിന്യോ ഡെസ്റ്റ്. ബാഴ്‌സലോണയും എസി മിലാനും തമ്മിലുള്ള തന്റെ ലോൺ കരാർ പ്രകാരം സീസണിന്റെ അവസാനം മിലാന് തന്നെ സ്വന്തമാക്കാൻ സാധിക്കും. ഇതിന് വേണ്ടി താൻ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്നും ഡെസ്റ്റ് പറഞ്ഞു. താൻ മിലാനിൽ പരിപൂർണ സന്തോഷവാൻ ആണ്, ഇവടെ തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ, അതിന് വേണ്ടി തന്റെ തന്നെക്കൊണ്ട് ആവും വിധം ശ്രമിക്കുമെന്നും ഡെസ്റ്റ് പറഞ്ഞു.

20220918 012903

ഡൈനാമോ സഗ്രിബിനെതിരായ എസി മിലാന്റെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ താരത്തിന് അവസരം ലഭിച്ചിരുന്നു. നേരത്തെ സാവിയുടെ പദ്ധതിയിൽ ഇടമില്ലാത്തതിനാലാണ് താരത്തെ ബാഴ്‌സലോണ മിലാന് കൈമാറിയത്. ഇരുപത് മില്യണോളമാണ് ലോൺ കലാവധിക്ക് ശേഷം താരത്തെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മിലാൻ മുടക്കേണ്ടി വരിക. വളരെ മികച്ച പ്രകടനം നടത്തിയാൽ അല്ലാതെ ഈ ഉയർന്ന തുക മിലാൻ ചെലവാക്കില്ലെന്നത് ഉറപ്പാണ്.