ഇറ്റാലിയൻ വമ്പന്മാരായ മിലാൻ തങ്ങളുടെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ സാബ്രോഡിയ പരിശീലകൻ മാർക്കോ ജിയാംപോളോയാണ് ഇനി സാൻ സീറോ ടീമിന്റെ തന്ത്രങ്ങൾ മെനയുക. 2 വർഷത്തെ കരാറിലാണ് അദ്ദേഹത്തെ മിലാൻ നിയമിച്ചത്.
മിലാന്റെ ചരിത്രത്തിലെ 60 ആം പരിശീലകനാണ് ജിയാംപോളോ. 2014 ൽ മാസിമിലിയാനോ അല്ലെഗ്രി സ്ഥാനം ഒഴിഞ്ഞ ശേഷം മിലാന്റെ പരിശീലകനാകുന്ന എട്ടാമത്തെ ആളാണ് ജിയാംപോളോ. ഇറ്റാലിയൻ ഫുട്‌ബോളിൽ ഏറെ അനുഭവസമ്പത്തുള്ള ആളാണ് ജിയാംപോളോ. മുൻപ് കഗ്ലിയാരി, എംപോളി,സിയെന്ന, സെസേന തുടങ്ങിയ ടീമുകളെയും അദ്ദേഹം പരിശീലിപിച്ചിട്ടുണ്ട്. 2016 മുതൽ അദ്ദേഹം സാബ്രോഡിയ പരിശീലകനായിരുന്നു. മിലാന്റെ വാഗ്ദാനം വന്നതോടെ അദ്ദേഹം ഈ മാസം നേരത്തെ സ്ഥാനം രാജി വെക്കുകയായിരുന്നു.