എട്ടിൽ എട്ടു വിജയം, നാപോളിയുടെ ഇറ്റലിയിലെ കുതിപ്പ് തുടരുന്നു

സീരി എയിലെ മികച്ച തുടക്കം നാപോളി തുടരുന്നു. അവർ സീരി എയിൽ അവരുടെ എട്ടാം മത്സരവും വിജയിച്ചു. ഇന്ന് ടൊറീമോയെ നേരിട്ട നാപോളി ഏക ഗോളിനാണ് വിജയിച്ചത്. ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയ നിരാശയും മറികടന്നാണ് ഇന്ന് അവസാനം നാപോളി വിജയിച്ചത്. ആദ്യ പകുതിയിൽ 27ആം മിനുട്ടിൽ ആയിരുന്നു പെനാൾട്ടി ലഭിച്ചത്. പെനാൾട്ടി എടുത്ത ക്യാപ്റ്റൻ ഇൻസിനെക്ക് ലക്ഷ്യം കാണാൻ ആയില്ല.

രണ്ടാം പകുതിയിൽ ഡി ലൊറെൻസോ നാപോളിക്ക് ആയി ഒരു ഗോൾ നേടി എങ്കിലും ഗോൾ റഫറി നിഷേധിച്ചു. അവസാനം 81ആം മിനുട്ടിൽ ഒസിമൻ ആണ് ലീഡ് നൽകിയ ഗോൾ നേടിയത്. എട്ടിൽ എട്ടും വിജയിച്ച് 24 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് നാപോളി. സ്പലെറ്റിയുടെ ടീം 19 ഗോൾ അടിച്ചപ്പോൾ ആകെ മൂന്ന് ഗോളാണ് വഴങ്ങിയത്.