ജോസെയുടെ റോമയെ വീഴ്ത്തി യുവന്റസ് പതിയെ മുന്നോട്ട്

സീരി എയിൽ യുവന്റസ് പതിയെ താളം കണ്ടെത്തുന്നു. ഇന്ന് അവർ മികച്ച ഫോമിൽ ഉള്ള റോമയെ ആണ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു യുവന്റസിന്റെ വിജയം. മത്സരത്തിന്റെ 18ആം മിനുട്ടിൽ മോയിസെ കീൻ ആണ് യുവന്റസിന് ലീഡ് നൽകിയത്. ഈ ഗോളിന് മറുപടി കൊടുക്കാൻ റോമക്ക് ഒരു പെനാൾട്ടിയിൽ നിന്ന് അവസരം ലഭിച്ചിരുന്നു. എന്നാൽ റോമയ്ക്കായി പെനാൾട്ടി എടുത്ത വെർടൗടിന് ലക്ഷ്യം കണ്ടെത്താൻ ആയില്ല.

യുവന്റസിന് ഇത് തുടർച്ചയായ 6ആം വിജയമാണ്. ഇതോടെ 14 പോയിന്റുമായി യുവന്റസ് ഏഴാം സ്ഥാനത്തേക്ക് മുന്നേറി. 15 പോയിന്റുമായി റോമ നാലാം സ്ഥാനത്താണ് ഉള്ളത്.