2022 മെയ് മാസത്തിൽ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ഇന്നലെ ആദ്യമായി കളത്തിൽ ഇറങ്ങി. എസി മിലാന്റെ പിച്ചിലേക്ക് വിജയകരമായ തിരിച്ചുവരവ് നടത്തിയ താരം ഇന്നലെ ഒരു പുതിയ ചരിത്രവും കുറിച്ചു. 41 വർഷവും 146 ദിവസവും പ്രായം ഉള്ള ഇബ്ര സീരി എയിൽ കളിക്കുന്ന ഏറ്റവും പ്രായം കൂടിയ മിലാൻ കളിക്കാരനായി മാറി.
മുൻ റെക്കോർഡ് ഉടമയായ അലസ്സാൻഡ്രോ ‘ബില്ലി’ കോസ്റ്റകുർട്ടയെ ആണ് സ്ലാട്ടാൻ മറികടന്നത്. യുവന്റസ്, ഇന്റർ, മിലാൻ എന്നിവരോടൊപ്പം ചേർന്ന് ആകെ 280-ാം സീരി എ മത്സരങ്ങൾ ഇബ്ര കളിച്ചു. 2022 മെയ് മാസത്തിലായിരുന്നു മിലാനുള്ള ഇബ്രാഹിമോവിച്ചിന്റെ അവസാന മത്സരം. അതിനു ശേഷമാണ് അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായത്. ഈ സീസൺ അവസാനം വരെ ഇബ്രയ്ക്ക് മിലാനിൽ കരാറുണ്ട്. അതിനു ശേഷം താരം വിരമിക്കും എന്നാണ് സൂചനകൾ.