17 വർഷത്തിന് ശേഷം കിയെല്ലിനി യുവന്റസ് വിടുന്നു, ഔദ്യോഗിക പ്രഖ്യാപനം വന്നു

കിയെല്ലിനി യുവന്റസ് വിടും

യുവന്റസ് ക്യാപ്റ്റനായ കിയെല്ലിനി ക്ലബ് വിടും എന്ന് ഉറപ്പായി. ഇന്നലെ നടന്ന കോപ ഇറ്റാലിയ ഫൈനലിന് ശേഷം കിയെല്ലിനി തന്നെ ആണ് താൻ ക്ലബ് വിടും എന്ന പ്രഖ്യാപനം നടത്തിയത്. 17 വർഷത്തെ യുവന്റസ് കരിയറിനാകും കിയെല്ലിനി അവസാനം കുറിക്കുന്നത്. വെറ്ററൻ താരം അമേരിക്കൻ ലീഗിലേക്ക് പോകും എന്നാണ് റിപ്പോർട്ട്.

കിയെല്ലിനിക്ക് ആയി രണ്ട് അമേരിക്കൻ ക്ലബുകൾ രംഗത്ത് ഉണ്ട്. ലോസ് ഏഞ്ചൽസ് എഫ് സി ആണ് കിയെല്ലിനിക്കായി മുന്നിൽ ഉള്ളത്. ൽ പുതിയ സെന്റർ ബാക്കുകളെ സൈൻ ചെയ്യാൻ യുവന്റസും ഇപ്പോൾ ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു സീസണിൽ ഭൂരിഭാഗം മത്സരങ്ങളും പരിക്ക് കാരണം നഷ്ടമായ താരമാണ് കിയെല്ലിനി. 2005 മുതൽ യുവന്റസ് ഡിഫൻസിൽ ഉള്ള താരമാണ് കിയെല്ലിനി. യുവന്റസിനൊപ്പം ഒമ്പതു സീരി എ കിരീടം അദ്ദേഹം നേടിയിട്ടുണ്ട്.