“ക്യാപ്റ്റൻ റോളിൽ ജഡേജ വെള്ളത്തിൽ നിന്ന് പുറത്തിട്ട മീനിനെ പോലെയാണ്” – രവി ശാസ്ത്രി

ഐപിഎൽ 2022ൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ക്യാപ്റ്റൻസി നഷ്ടപ്പെട്ട ജഡേജ ഒരിക്കലും ഒരു ക്യാപ്റ്റൻ ആവേണ്ട ആളായിരുന്നില്ല എന്ന് രവി ശാസ്ത്രി. രവീന്ദ്ര ജഡേജ ഒരു സ്വാഭാവിക ക്യാപ്റ്റൻ അല്ലെന്നും വെള്ളത്തിൽ നിന്ന് പുറത്തെടുത്ത മത്സ്യം പോലെയാണ് അദ്ദേഹം എന്നും മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി പറഞ്ഞു. ഒരു കളിക്കാരനെന്ന നിലയിൽ നിൽക്കുന്നതാണ് ജഡേജക്ക് മികച്ചത് എന്നും രവി ശാസ്ത്രി പറഞ്ഞു.20220512 120949

“ജഡേജ ഒരു സ്വാഭാവിക ക്യാപ്റ്റനല്ല. ഒരു തലത്തിലും അദ്ദേഹം ക്യാപ്റ്റനായിട്ടില്ല. അതിനാൽ, ജഡേജയ്ക്ക് ഈ ഉത്തരവാദിത്തം നൽകിയത് കടുപ്പമായ തീരുമാനം ആയിപ്പോയി” – രവി ശാസ്ത്രി പറഞ്ഞു.

“ആളുകൾ ജദ്ദുവിനെ കുറ്റം പറയുനുണ്ടാകാം, പക്ഷേ ഇത് അവന്റെ തെറ്റല്ല. അവൻ ഒരിടത്തും ക്യാപ്റ്റനായിട്ടില്ല. അവൻ വെള്ളത്തിൽ നിന്ന് പുറത്തിട്ട ഒരു മത്സ്യത്തെ പോലെയാണ്, അവൻ ഒരു കളിക്കാരനായി കളിക്കുന്നത് വളരെ മികച്ചതാണ്. ഏറ്റവും മികച്ച ആൾറൗണ്ടറിൽ ഒരാളാണ് ജഡേജ” രവി ശാസ്ത്രി പറഞ്ഞു.