സോഷ്യൽ മീഡിയ ചതിച്ചാശാനേ, നിയമക്കുരുക്കിൽ ബഫൺ

സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂപ്പർ താരങ്ങളെ കുരുക്കിലാക്കുന്നത് ഇതാദ്യമായല്ല. ഒടുവിൽ നിയമക്കുരുക്കിലേക്ക് കയറിച്ചെന്നത് ഇറ്റാലിയൻ ഇതിഹാസം ബഫൺ ആണ്. ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് വിവാദമായത്. ബഫൺ കാറോടിക്കുന്ന ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം സൂം ചെയ്യുമ്പോൾ സൂപ്പർ താരം ഒട്ടേറെ ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ചതായി കാണാം.

ഒന്നാമതായി സീറ്റ് ബെൽറ്റ് ഇടാതെയാണ് താരം വാഹനമോടിക്കുന്നത്. രണ്ടാമതായി 155km/h ആണ് ബഫൺ വാഹനമോടിക്കുന്നത്. ഇറ്റാലിയൻ നിയമങ്ങൾ അനുസരിച്ച് അനുവദനീയമായ സ്പീഡ് 130km/h മാത്രമാണ്. ഒരു കൈ മാത്രം സ്റ്റിയറിങ് വീലിൽ വെച്ച് വാഹനമോടിക്കുന്ന ബഫണിനെ ചിത്രത്തിൽ വ്യക്തമായി കാണാം.

യുവന്റസ് വിട്ടതിനുശേഷം കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടിയായിരുന്നു ബാൻ കളിച്ചത്. എന്നാൽ സീസൺ അവസാനത്തോടെ കരാർ അവസാനിച്ച ബഫണിന് പുതിയ കരാർ ലഭിച്ചിരുന്നില്ല. ഇറ്റാലിയൻ ഇതിഹാസം സീരി എയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ്.