“ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്താൽ ബാഴ്സ ആരാധകർ നെയ്മറിനോട് ക്ഷമിക്കും”

നെയ്മറിനോട് പി എസ് ജി വിട്ട് ബാഴ്സലോണയിലൃക്ക് പോകാൻ ഉപദേശിച്ച് ബ്രസീൽ ഇതിഹാസം റിവാൾഡോ. നെയ്മർ പി എസ് ജി വിടുമെന്ന് അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് റിവാൾഡോയുടെ ഉപദേശം. നെയ്മർ തിരികെ ബാഴ്സലോണയിൽ എത്തുന്നത് ബാഴ്സലോണക്കും നെയ്മറിനും നല്ലതാണെന്ന് റിവാൾഡോ പറഞ്ഞു.

നെയ്മർ ബാഴ്സലോണയോട് ചെയ്തത് ദ്രോഹമാണ്. വർഷങ്ങളുടെ കരാർ ബാക്കിയിരിക്കെ ആണ് നെയ്മർ ബാഴ്സലോണ വിട്ട് പി എസ് ജിയിലേക്ക് പോയത്. അത് ഒരു നല്ല ശീലമല്ല. ആർക്കും അത് ഇഷ്ടപ്പെടില്ല. റിവാൾഡോ പറഞ്ഞു. എന്നാൽ നെയ്മർ ബാഴ്സലോണയിൽ തിരികെ എത്തി ഒരു ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്താൽ എല്ലാരും എല്ലാം പൊറുക്കുമെന്ന് റിവാൾഡോ പറഞ്ഞു. ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗ് കിരീടം അത്ര പ്രാധാന്യമുള്ളതാണ്. നെയ്മർ ഉണ്ടെങ്കിൽ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് നേടുമെന്നും റിവാൾഡോ പറഞ്ഞു.

Previous articleസോഷ്യൽ മീഡിയ ചതിച്ചാശാനേ, നിയമക്കുരുക്കിൽ ബഫൺ
Next articleടോറസ് ഫുട്‌ബോൾ കരിയറിനോട് വിട ചൊല്ലി