സാമ്പ്ഡോറിയ ക്യാപ്റ്റന് പുതിയ കരാർ, നാൽപ്പതാം വയസ്സിലും സീരി എയിൽ കളിക്കും

Newsroom

20220628 020135
Download the Fanport app now!
Appstore Badge
Google Play Badge 1

ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയയുടെ ക്യാപ്റ്റൻ ആയ ഫാബിയൊ കഗ്ലിയരെലക്ക് പുതിയ കരാർ. 39കാരനായ കഗ്ലിയരെല ആണ് ഇപ്പോൾ സീരി എയിൽ കളിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ളത്. അടുത്ത ജനുവരിയിൽ 40വയസാകുന്ന കഗ്ലിയരല അടുത്ത സീസണോടെ വിരമിക്കും എന്നാണ് കരുതപ്പെടുന്നത്. 2016 മുതൽ താരം സാമ്പ്ഡോറിയക്ക് വേണ്ടി കളിക്കുന്നുണ്ട്.

സാമ്പ്ഡോറിയയിൽ 250ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള സീനിയർ താരം 100ൽ അധികം ഗോളുകൾ ക്ലബിനായി നേടിയിട്ടുണ്ട്. മുമ്പ് യുവന്റസിനായും ടൊറീനോക്ക് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് കഗ്ലിയരല. യുവന്റസിനൊപ്പം അദ്ദേഹം നാലു സീരി എ കിരീടങ്ങളും നേടിയിട്ടുണ്ട്. സീരിയിൽ ആകെ 500ൽ അധികം മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.