വംശീയാധിക്ഷേപമേറ്റ നാപോളി താരത്തിന് വിലക്ക്

- Advertisement -

വംശീയാധിക്ഷേപമേറ്റ നാപോളി താരം കലിദു കോലിബാലിക്ക് വിലക്ക്. രണ്ടു മത്സരങ്ങളിലാണ് കോലിബാലി വിലക്ക് നേരിടേണ്ടി വരിക. ചുവപ്പ് കാർഡ് കണ്ടു പുറത്തായ കോലിബാലി അതിനായി ഒരു മത്സരത്തിനും ചുവപ്പ് വാങ്ങിയതിന് ശേഷം റഫറിയെ അപമാനിച്ചതിനുമാണ് രണ്ടാമത്തെ മത്സരത്തിലെ വിലക്ക്.

ഇതേ ശിക്ഷ തന്നെ നാപോളി ക്യാപ്റ്റൻ ലോറെൻസോ ഇൻസെയിനിനും വിധിച്ചിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിൽ റഫറിയെ അപമാനിച്ചതിന് പതിനായിരം യൂറോ ഫൈനും താരം അടയ്ക്കണം. നാപോളി ഇന്റർ മിലാൻ മത്സരത്തിനിടെയാണ് കുരങ്ങന്മാരുടെ ശബ്ദം ഉണ്ടാക്കി കോലിബാലിയെ ഇന്റർ ആരാധകർ വംശീയമായി അധിക്ഷേപിച്ചത്.

Advertisement