വാര്‍ണറുടെ ആവശ്യം തങ്ങളെ അറിയിക്കണമായിരുന്നു: ഡാരെന്‍ ലേമാന്‍

- Advertisement -

പന്ത് ചുരണ്ടുവാന്‍ തന്നോട് ഡേവിഡ് വാര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന കാമറൂണ്‍ ബാന്‍ക്രോഫ്ടിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലേമാന്‍. താരം കോച്ചിംഗ് സ്റ്റാഫിനെയായിരുന്നു ആദ്യം സമീപിക്കേണ്ടതെന്നായിരുന്നു ലേമാന്റെ ആദ്യ പ്രതികരണം. കേപ് ടൗണില്‍ സംഭവം നടക്കുന്ന സമയത്ത് ഓസ്ട്രേലിയയുടെ കോച്ചായിരുന്നു ഡാരെന്‍ ലേമാന്‍. പിന്നീട് കോച്ചിംഗ് പദവി താരം രാജി വയ്ക്കുകയായിരുന്നു.

തീര്‍ച്ചയായും അതായിരുന്നു ബാന്‍ക്രോഫ്ട് ചെയ്യേണ്ടിയിരുന്നുത്. ഈ ആവശ്യം കേള്‍ക്കുമ്പോള്‍ തന്നെ അതായിരുന്നു ഒരു പ്രൊഫഷണല്‍ താരമെന്ന നിലയില്‍ ബാന്‍ക്രോഫ്ട് ചെയ്യേണ്ടിയിരുന്നത്. തന്റെ ചെയ്തിയ്ക്ക് 9 മാസത്തെ വിലക്കാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയത്.

Advertisement