ഒരു വർഷത്തിനു ശേഷം സനിയോളോ തിരികെയെത്തുന്നു, ഇന്ന് റോമയ്ക്കായി ഇറങ്ങും

Img 20210715 195242
Credit: Twitter

ജോസെ മൗറീനോ എത്തിയതിനു ശേഷമുള്ള റോമയുടെ ആദ്യ മത്സരത്തിൽ തന്നെ നിക്കോള സാനിയോലോ കളത്തിൽ ഇറങ്ങും. ഒരു വർഷമായി പരിക്ക് കാരണം പുറത്തിരിക്കുന്ന താരം ഇന്ന് തിരിച്ചുവരവ് നടത്തും. ഇന്ന് അമേച്വർ ക്ലബായ മോണ്ടെകാറ്റിനിയെ ആണ് റോമ നേരിടുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് 2020-21 കാമ്പെയ്ൻ മുഴുവൻ സനിയോളോക്ക് നഷ്ടമായിരുന്നു.

22 വയസുകാരന് 2020ൽ രണ്ട് തവണയാണ് കാൽമുട്ടിന് ശസ്ത്രക്രിയകൾ നടത്തേണ്ടി വന്നത്. അവസാന ആഴ്ചകളിൽ താരം റോമയ്ക്ക് ഒപ്പം പരിശീലനം നടത്തുന്നുണ്ടായിരുന്നു. 2020 സെപ്റ്റംബർ 7 ന് ഇറ്റലിയും നെതർലൻഡും തമ്മിലുള്ള നേഷൻസ് ലീഗ് മത്സരത്തിൽ ആയിരുന്നു സനിയോളോക്ക് പരിക്കേറ്റത്.

Previous articleഎതിരാളികളാരെന്ന് അറിയാത്ത സാഹചര്യം അരോചകം – തമീം ഇക്ബാല്‍
Next articleബംഗ്ലാദേശിനെതിരെയുള്ള സിംബാബ്‍വേയുടെ ഏകദിന ടീം പ്രഖ്യാപിച്ചു