ബംഗ്ലാദേശിനെതിരെയുള്ള സിംബാബ്‍വേയുടെ ഏകദിന ടീം പ്രഖ്യാപിച്ചു

Zimbabwe

ബംഗ്ലാദേശിനെതിരെയുള്ള സിംബാബ്‍വേയുടെ ഏകദിന ടീം പ്രഖ്യാപിച്ചു. മത്സരം നാളെ ആരംഭിക്കുവാനിരിക്കവെ സിംബാബ്‍വേ ടീം പ്രഖ്യാപിക്കാത്തത് ശരിയായ കീഴ്വഴക്കം അല്ലെന്ന് ബംഗ്ലാദേശ് നായകന്‍ തമീം ഇക്ബാല്‍ പറഞ്ഞിരുന്നു. അത് കഴിഞ്ഞ് ഏറെ വൈകാതെയാണ് ടീം പ്രഖ്യാപനം എത്തിയിരിക്കുന്നത്.

സ്ഥിരം ക്യാപ്റ്റന്‍ ഷോൺ വില്യംസും ക്രെയിഗ് ഇര്‍വിനും ടീമിൽ ഇല്ല. ഇരുവരുടെയും കുടുംബത്തിൽ കൊറോണ ബാധ വന്നതോടെ ടെസ്റ്റ് മത്സരത്തിൽ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. ടീമിനെ ബ്രണ്ടന്‍ ടെയിലര്‍ നയിക്കും.

സിംബാബ്‍വേ: Brendan Taylor (C), Burl, Chakabva, Sikandar Raza, Tiripano, Chatara, Jongwe, Kumunhukamwe, Madhevere, Maruma, Marumani, Wellington, Muzarabani, Dion Myers, Ngarava and Shumba.