എ സി മിലാൻ സീരി എയിൽ ഒന്നാമത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എയിൽ ഇന്ന് നടന്ന മത്സരത്തിൽ എ സി മിലാൻ സലെർനിറ്റനയെ തോൽപ്പിച്ചു. സാൻസിരീയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിനാണ് മിലാൻ വിജയിച്ചത്. ഇന്ന് മത്സരത്തിന്റെ ആദ്യ 18 മിനുട്ടിൽ തന്നെ മിലാൻ ഈ രണ്ടു ഗോളുകൾ നേടിയിരുന്നു. അഞ്ചാം മിനുട്ടിൽ ഫ്രാങ്ക് കിസ്സെയിലൂടെയാണ് മിലാൻ ലീഡ് എടുത്തത്. 18ആം മിനുട്ടിൽ സലെമെകേർസ് മിലാന്റെ രണ്ടാം ഗോളും നേടി.

ഈ വിജയത്തോടെ എ സി മിലാൻ ലീഗിൽ ഒന്നാമതെത്തി. 16 മത്സരങ്ങളിൽ മിലാന് 38 പോയിന്റ് ആണ് ഉള്ളത്. 15 മത്സരങ്ങളിൽ 35 പോയിന്റുമായി നാപോളി രണ്ടാമത് ഉണ്ട്. ലീഗിൽ അവസാനത്തുള്ള ടീമാണ് സാലെർനിറ്റാന.