ഇന്റർ മിലാനിൽ തന്നെ തുടരാനാണ് ആഗ്രഹം ലൗട്ടാരോ മാർട്ടിനസ്

ഇംഗ്ലീഷ് ക്ലബുകളായ സ്പർസും ചെൽസിയും ലൗട്ടാരോ മാർട്ടിനെസിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന വാർത്തകളിൽ മാർട്ടിനസിന്റെ പ്രതികരണം. തന്റെ ഭാവി പദ്ധതികൾ ക്ലിയർ ആണ്‌. തനിക്ക് ഇന്റർ മിലാനിൽ അടുത്ത സീസണിലും തുടരണം എന്നാണ് ആഗ്രഹം. ലൗട്ടാരോ മാർട്ടിനസ് പറഞ്ഞു. അല്ലാതെ വേറെ ഒന്നും താനും ക്ലബുമായി ചർച്ച ചെയ്തിട്ടില്ല. തനിക്കിവിടെ തന്നെ തുടരണം എന്ന് ക്ലബിനോട് താൻ വ്യക്തമാക്കിയിട്ടുണ്ട് എന്നും ലൗട്ടാരോ പറഞ്ഞു.

24 കാരനായ ലൗട്ടാരോ ഈ കഴിഞ്ഞ സീസണിൽ 49 മത്സര ഗെയിമുകളിൽ നിന്ന് 25 ഗോളുകൾ നേടിയിയിരുന്നു. ടീമിന്റെ ഈ സീസണിലെ ടോപ് സ്‌കോററും ആയിരുന്നു താരം.

2018ലെ വേനൽക്കാലത്ത് 25 മില്യൺ യൂറോയ്ക്ക് റേസിംഗ് അവെല്ലനെഡയിൽ നിന്നാണ് ലൗട്ടാരോ മാർട്ടിനെസ് ഇന്ററിൽ എത്തിയത്. 2026 ജൂൺ വരെയുള്ള കരാർ ഇപ്പോൾ ലൗട്ടാരോക്ക് ഇന്ററിൽ ഉണ്ട്.