ആർ എഫ് സി കൊച്ചിക്ക് വീണ്ടും വിജയം

- Advertisement -

സൗഹൃദ മത്സരത്തിൽ ആർ എഫ് സി കൊച്ചിക്ക് വീണ്ടും വിജയം. ഇന്നലെ ശ്രീ ശങ്കര സാംസ്ക്രിത് യൂണിവേഴ്സിറ്റിയെ നേരിട്ട ആർ എഫ് സി കൊച്ചി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആർ എഫ് സി കൊച്ചിക്കു വേണ്ടി മണിപ്പൂരി താരമായ റോബേർട്ടും ബിബിൻ അജയബനും ഗോൾ നേടി. വൈശാഖാണ് ശ്രീ ശങ്കരയുടെ ഗോൾ സ്കോർ ചെയ്തത്.

കേരള പ്രീമിയർ ലീഗിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് സൗഹൃദ മത്സരം നടന്നത്. അർ എഫ് സി കൊച്ചി ഇത്തവണ കേരള പ്രീമിയർ ലീഗിന്റെ ഭാഗമാകുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ മഹാരാജാസ് കോളേജിനെയും ആർ എഫ് സി കൊച്ചി തോൽപ്പിച്ചിരുന്നു.

Advertisement